
ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് 2020ലെ സമാധാന നൊബേല്‍ പുരസ്‌കാരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് ലോകം കാത്തിരുന്ന സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്..

വിശപ്പിനെതിരെയുള്ള പോരാട്ടത്തിനും പ്രശ്‌നബാധിത മേഖലകളില്‍ യുദ്ധത്തിനും കലഹങ്ങള്‍ക്കും വിശപ്പ് ഒരു ആയുധമാക്കുന്നത് തടയാനായി നടത്തിയ ശ്രമങ്ങള്‍ക്കുമാണ് പുരസ്‌കാരം നല്‍കുന്നതെന്നെന്ന് നൊബേല്‍ അസംബ്ലി അറിയിച്ചു.
