രോഗ വ്യാപനം വര്‍ദ്ധിക്കുന്നു; ആലുവ പട്ടണത്തിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല; വാഹനങ്ങള്‍ കടന്ന് പോകേണ്ട റൂട്ട് പുറത്ത് വിട്ട് പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing രോഗ വ്യാപനം വര്‍ദ്ധിക്കുന്നു; ആലുവ പട്ടണത്തിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല; വാഹനങ്ങള്‍ കടന്ന്  പോകേണ്ട റൂട്ട് പുറത്ത് വിട്ട് പോലീസ്

ആലുവ നഗരത്തില്‍ കോവിഡ് രോഗ വ്യാപനം കൂടിയ സാചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. ആലുവ മുന്‍സിപാലിറ്റിയിലെ 15 വാര്‍ഡുകളാണ് കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാല്‍ ആലുവ പട്ടണത്തിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. എറണാകുളം ഭാഗത്ത് നിന്നും പെരുമ്പാവൂര്‍/ മൂന്നാര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എച്ച്. എം. ടി ജംഗ്ഷനില്‍ നിന്നും തിരിയുകയോ, ദേശത്ത് നിന്ന് തിരിഞ്ഞ് മഹിളാലയം പാലം വഴിയോ പോകേണ്ടതാണ്.

അങ്കമാലി/ പറവൂര്‍ ഭാഗത്ത് നിന്നും പെരുമ്പാവൂര്‍/ മൂന്നാര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ദേശത്ത് നിന്ന് തിരിഞ്ഞ് മഹിളാലയം പാലം വഴി പോകേണ്ടതാണ്. പെരുമ്പാവൂരില്‍ നിന്നും കെ.എസ്.ആര്‍.ടി.സി റോഡിലൂടെ വരുന്ന വാഹനങ്ങള്‍ മഹിളാലയം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ദേശം വഴി തൃശൂര്‍/ എറണാകുളം ഭാഗത്തേക്ക് പോകേണ്ടതും, പെരുമ്പാവൂരില്‍ നിന്നും പ്രൈവറ്റ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കൊച്ചിന്‍ ബാങ്ക് ജംഗ്ഷനില്‍ തിരിഞ്ഞ് എറണാകുളം ഭാഗത്തേക്ക് പോകേണ്ടതുമാണ്.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജില്ലാ പോലിസ് മേധാവി കെ.കാര്‍ത്തിക് ഐ.പി.എസിന്‍റെ നേതൃത്വത്തില്‍ ആലുവ, അശോകപുരം, കൊച്ചിന്‍ ബാങ്ക്, മഹിളാലയം, തോട്ടുമുഖം, ബൈപ്പാസ്, പുളിഞ്ചോട് എന്നിവിടങ്ങളില്‍ പരിശോധന നടത്തി.

0Shares