കോൺഗ്രസ് പുകയുന്നു; ‘രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിക്കാനില്ല’; അനിൽ ആന്റണിയുടെ രാജിയിൽ ഒന്നും വിട്ടുപറയാതെ എ. കെ ആന്റണി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കോൺഗ്രസ് പുകയുന്നു; ‘രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിക്കാനില്ല’; അനിൽ ആന്റണിയുടെ രാജിയിൽ ഒന്നും വിട്ടുപറയാതെ എ. കെ ആന്റണി

മകൻ അനിൽ ആന്റണിയുടെ വിഷയത്തിൽ അഭിപ്രായം പറയാതെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. കല്യാണത്തിന് വന്നതാണെന്നും രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്നും ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് അനിൽ ആന്റണി നടത്തിയ പരാമർശങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം കോൺഗ്രസ് സോഷ്യൽ മീഡിയ കൺവീനർ സ്ഥാനം അദ്ദേഹം രാജിവെക്കുകയായിരുന്നു.

അതേസമയം, ഇന്നലെ രാത്രി മുതൽ വലിയ അധിക്ഷേപമാണ് താൻ നേരിടുന്നത് അനിൽ പറഞ്ഞു. ഗുണ്ടായിസം കണ്ട് ഭയപ്പെടില്ല. തൻ്റെ ട്വീറ്റിൽ ഒരു വരിപോലും പിൻവലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

0Shares