അക്രമത്തിലൂടെ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനാകില്ല; വയനാട്ടിലെ ഓഫീസിൽ അക്രമം നടത്തിയത് കുട്ടികള്‍, അവരോട് ദേഷ്യമില്ല: രാഹുൽ ഗാന്ധി

  • Post category:news
  • Reading time:1 min read
You are currently viewing അക്രമത്തിലൂടെ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനാകില്ല; വയനാട്ടിലെ ഓഫീസിൽ അക്രമം നടത്തിയത് കുട്ടികള്‍, അവരോട് ദേഷ്യമില്ല: രാഹുൽ ഗാന്ധി

വയനാട്ടിലെ തൻ്റെ ഓഫീസ് ആക്രമണം ദൗര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി. തൻ്റെ ഓഫീസ് എന്നതിന് അപ്പുറത്ത് അത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ്. രാജ്യത്ത് എല്ലായിടത്തും അക്രമത്തിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാം എന്ന ധാരണ നമുക്ക് കാണാന്‍ കഴിയും.അക്രമത്തിലൂടെ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഓഫീസ് ഞങ്ങള്‍ ശരിയാക്കും. കല്‍പ്പറ്റയിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിലക്കാന്‍ പോകുന്നില്ല. പക്ഷേ വിദ്യാര്‍ത്ഥികളോട് ക്ഷമിക്കുമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമം നടത്തിയത് കുട്ടികളാണ്. അത് ശരിയല്ല. അവര്‍ നിരുത്തരവാദിത്തപരമായി പെരുമാറി.

എന്നിരുന്നാലും എനിക്ക് അവരോട് ദേഷ്യമില്ല. അവരോട് ക്ഷമിക്കാവുന്നതാണ്. പക്ഷേ അക്രമം ഒന്നിനും പരിഹാരമല്ലെന്ന് ഇവര്‍ തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കല്‍പ്പറ്റയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച ഓഫീസ് സന്ദര്‍ശിച്ച ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

0Shares