കാസർകോട് ജില്ലയിൽ തുറന്ന മൈതാനങ്ങളില്‍ കളിക്കാന്‍ അനുമതിയില്ല; ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കര്‍ശനമായി കോവിഡ്ചട്ടങ്ങള്‍ ഉറപ്പുവരുത്തും

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലയിൽ തുറന്ന മൈതാനങ്ങളില്‍ കളിക്കാന്‍ അനുമതിയില്ല; ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കര്‍ശനമായി കോവിഡ്ചട്ടങ്ങള്‍ ഉറപ്പുവരുത്തും

കാസർകോട്: മൈതാനങ്ങളിലും ബീച്ചുകളിലും മറ്റും അനുവദനീയമായതില്‍ കൂടുതല്‍ ആള്‍ക്കാര്‍ കൂട്ടം ചേരുകയും കളികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതായി സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി എ.ഡി.എം എന്‍ ദേവീദാസ് പറഞ്ഞു.

ടര്‍ഫ് ഗ്രൗണ്ടുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട്, കാണികള്‍ ഇല്ലാതെ പരമാവധി 20 പേര്‍ മാത്രം പങ്കെടുത്തു കൊണ്ട് കളികള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും തുറന്ന മൈതാനങ്ങളില്‍ കളിക്കാന്‍ അനുമതി നല്‍കിയിട്ടില്ലയെന്ന് കളക്ടര്‍ അറിയിച്ചു. ഇപ്രകാരം അനധികൃതമായി കൂട്ടം ചേരുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

അതേപോലെ തന്നെ ജില്ലയിലെ ബീച്ചുകള്‍ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കര്‍ശനമായി കോവിഡ്ചട്ടങ്ങള്‍ ഉറപ്പുവരുത്തും. വിനോദ സഞ്ചാരികള്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. ശാരീരിക അകലം പാലിച്ചുകൊണ്ടും ബ്രേക്ക് ദി ചെയിന്‍ ഉറപ്പുവരുത്തിയും ആയിരിക്കും ഇവിടങ്ങളില്‍ സഞ്ചാരികളെ അനുവദിക്കുകയെന്ന് കളക്ടര്‍ പറഞ്ഞു.ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നപടപടി കൈകൊള്ളും.

0Shares