
മുല്ലപ്പെരിയാറിലെ ആശങ്കയറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി കത്തിന് മറുപടി നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി. മുല്ലപ്പെരിയാറിൻ്റെ കാര്യത്തില്‍ ആശങ്കയും വേണ്ട.അണക്കെട്ടും അതിലേക്കുള്ള വെള്ളത്തിൻ്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
നിലവില്‍ വൃഷ്ടിപ്രദേശത്ത് അണക്കെട്ടിൻ്റെ താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ്. കൂടുതല്‍ വെള്ളം വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ടു തുറന്നു ജലം ഒഴുക്കില്ലെന്നും പിണറായി വിജയൻ്റെ കത്തിനുള്ള മറുപടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉറപ്പ് നല്‍കി.

ഈ മാസം 5 നാണ് മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടണമെന്ന ആവശ്യവുമായി പിണറായി വിജയന്‍ സ്റ്റാലിന് കത്ത് അയച്ചത്. അതി തീവ്രമഴ ലഭിക്കുന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിൻ്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.
