ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല; രാഹുല്‍ ഗാന്ധിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല; രാഹുല്‍ ഗാന്ധിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി കഴിഞ്ഞ ദിവസം സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നീരിഷണത്തില്‍ പ്രവേശിക്കണമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും രാഹുല്‍ ട്വിറ്ററില്‍ എഴുതി.

നിലവിൽ ഡല്‍ഹിയിലെ വസതിയിൽ വിശ്രമത്തിലാണ് അദ്ദേഹം. നേരത്തെ കൊവിഡ് രോഗബാധ രാജ്യത്ത് പടരുന്ന പശ്ചാത്തലത്തിൽ ബംഗാളിലുൾപ്പെടെ നടത്താനിരുന്ന റാലികൾ രാഹുൽ റദ്ദാക്കിയിരുന്നു. വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതികരണം.

0Shares