ഗുരുവായൂരപ്പൻ്റെ ‘ഥാര്‍’ അമല്‍ മുഹമ്മദ് അലിക്ക് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല; താല്‍ക്കാലികമായാണ് ലേലം ഉറപ്പിച്ചതെന്ന് ദേവസ്വം ചെയര്‍മാന്‍

  • Post category:news
  • Reading time:1 min read
You are currently viewing ഗുരുവായൂരപ്പൻ്റെ ‘ഥാര്‍’ അമല്‍ മുഹമ്മദ് അലിക്ക് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല; താല്‍ക്കാലികമായാണ് ലേലം ഉറപ്പിച്ചതെന്ന് ദേവസ്വം ചെയര്‍മാന്‍

ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ ലേലത്തിന് പിന്നാലെ വാഹനം കൈമാറുന്നത് സംബന്ധിച്ച് തര്‍ക്കം. താല്‍ക്കാലികമായാണ് ലേലം ഉറപ്പിച്ചതെന്നും വാഹനം വിട്ടുനല്‍കണമോ എന്ന് പുനരാലോചിക്കേണ്ടി വരുമെന്നും ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി മോഹന്‍ദാസ് പ്രതികരിച്ചു.

ലേലം സംബന്ധിച്ച് ഭരണ സമിതിയില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുന്ന പക്ഷം വാഹനം വിട്ടുനല്‍കില്ലെന്നായിരുന്നു പ്രതികരണം. അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന 15 ലക്ഷം രൂപയില്‍ നിന്ന് പതിനായിരം രൂപ അധികം ലേലം വിളിച്ചാണ് എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് അലി വാഹനം സ്വന്തമാക്കിയത്.

മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിൻ്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രോഡക്ട് ഡവലപ്‌മെന്റ് ആര്‍. വേലുസ്വാമി ഇക്കഴിഞ്ഞ ഡിസംബര്‍ 4നാണ് പുതിയ മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവ് ഗുരുവായൂര്‍ നടയില്‍ സമര്‍പ്പിച്ചത്. വാഹനം എന്തുചെയ്യണമെന്ന് ചര്‍ച്ച ചെയ്ത ഭരണി സമിതി യോഗം വാഹനം പരസ്യലേലത്തിന് വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭക്തരില്‍ ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാമെന്നായിരുന്നു ഭരണസമിതിയുടെ അറിയിപ്പ്.

0Shares