ആശങ്ക വേണ്ട; കൊച്ചിയിൽ ആസിഡ് മഴയ്ക്ക് സാധ്യതയില്ല; നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ: മലിനീകരണ നിയന്ത്രണ ബോര്‍ഡ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ആശങ്ക വേണ്ട; കൊച്ചിയിൽ ആസിഡ് മഴയ്ക്ക് സാധ്യതയില്ല; നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ: മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കൊച്ചിയിൽ ആസിഡ് മഴയ്ക്ക് സാധ്യതയില്ലെന്നും നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍ പി.ബി ശ്രീലക്ഷ്മി. അന്തരീക്ഷത്തില്‍ സള്‍ഫര്‍ ഡയോക്‌സൈഡിന്റെ അളവ് കൂടുമ്പോഴാണ് മഴയ്‌ക്കൊപ്പം ആസിഡിൻ്റെ സാന്നിധ്യം ഉണ്ടാകുന്നത്. എന്നാൽ അതിനിവിടെ സാധ്യതയില്ലാത്തതിനാൽ ആശങ്ക വേണ്ട.

കടലിൻ്റെ സാമീപ്യമുള്ളതിനാല്‍ തീപിടിത്തം മൂലമുണ്ടായ പുകയുടെ ഭൂരിഭാഗവും കട്ടിൽ ഇല്ലാതായിട്ടുണ്ട്. ഇതുകൂടാതെ കടമ്പ്രയാറിലെ വെള്ളത്തിൽ സെക്ടര്‍ പരിശോധന നടത്തുന്നത്. 15 ദിവസത്തിനുള്ളിൽ പരിശോധനാ ഫലം വരുമെന്നും അത് ജനങ്ങളെ അറിയിക്കുമെന്നും ശ്രീലക്ഷ്മി പറഞ്ഞു.

അതേസമയം ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് തൊണ്ടയ്ക്കും കണ്ണിനുമുണ്ടായ അസ്വസ്ഥതകള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കുറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.സവിതയാണ് ആരോഗ്യ സേവനം തേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായി അറിയിച്ചത്. ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവര്‍ക്ക് വേണ്ടി മൊബൈല്‍ യൂണിറ്റ്, കണ്‍ട്രോള്‍ റൂമൂകള്‍ തുടങ്ങിയ പ്രത്യേക ക്രമീകരണങ്ങള്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

0Shares