
മലപ്പുറം: കോവിഡ് -19 വൈറസിനെതിരായി തയ്യാറാക്കിയ ശ്രദ്ധേയമായ ഗാനത്തിന് അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. പത്രപ്രവർത്തകനായ എടപ്പാളിലെ എം.ടി വേണുവിന്‍റെ മകൾ നിസരി മേനോൻ എഴുതി അശ്വതി ആലങ്ങാട്ട് ആലപിച്ച ‘ജീവിതം മനോഹരം എത്ര സുന്ദരം’ എന്ന ഗാനം ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ ഹിറ്റാണ്.

ഗാനം ശ്രദ്ധയിൽപ്പെട്ട ആരോഗ്യമന്ത്രി ആശംസാ സന്ദേശം അയക്കുകയായിരുന്നു. അശ്രദ്ധ മൂലം പലരും മഹാമാരിയെ ക്ഷണിച്ചു വരുത്തുമ്പോൾ ഗാനത്തിലൂടെ ദുരന്തത്തെകുറിച്ച് മുന്നറിയിപ്പ് നൽകുന്നു. എല്ലാവരും ഒത്തുചേർന്ന് ഈ വിപത്തിനെയും പ്രധിരോധിക്കുമെന്ന സന്ദേശത്തോടെയാണ് ഗാനം അവസാനിക്കുന്നത്.
