മതഗ്രന്ഥത്തിൻ്റെ ചില പേജുകൾ കീറി; ഗ്രന്ഥത്തെ അവഹേളിച്ച കുറ്റത്തിന് പഞ്ചാബിൽ ഒൻപത് വയസുകാരൻ അറസ്റ്റിൽ

  • Post category:news
  • Reading time:1 min read
You are currently viewing മതഗ്രന്ഥത്തിൻ്റെ ചില പേജുകൾ കീറി; ഗ്രന്ഥത്തെ അവഹേളിച്ച കുറ്റത്തിന് പഞ്ചാബിൽ ഒൻപത് വയസുകാരൻ അറസ്റ്റിൽ

മതഗ്രന്ഥത്തെ അവഹേളിച്ച കുറ്റത്തിന് പഞ്ചാബിലെ ഒൻപത് വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.പഞ്ചാബിലെ ബിഷാന്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്. മതഗ്രന്ഥത്തിൻ്റെ ചില പേജുകൾ കീറിയെന്നാണ് ആരോപണം.

കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി, പ്രാദേശിക തിരുത്തൽ ഹോമിലേക്ക് അയച്ചു. ഗ്രാമത്തിലെ ഗുരു ദ്വാരയിൽ ഗുരുഗ്രന്ഥ സാഹിബ് എന്ന മത ഗ്രന്ഥത്തിൻ്റെ പേജുകൾ കീറിയ നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു .ഉടൻ തന്നെ ഇക്കാര്യം ഗുരുദ്വാര കമ്മിറ്റി അധ്യക്ഷനെ അറിയിച്ചു.

സിസിടിവി ദൃശ്യങ്ങളിൽ ഒരു ആൺകുട്ടി പേജുകൾ കീറി മാറ്റുന്നതായി കണ്ടെത്തി.തുടർന്ന് പൊലീസിനെ അറിയിച്ചു. പൊലീസെത്തി കുട്ടിയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

0Shares