
കാസര്‍കോട്: സര്‍ക്കാറിന്‍റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനില്‍ വിവിധ വിഭാഗങ്ങളിലായി കാസര്‍കോട് ജില്ലയില്‍ ഇതുവരെ പൂര്‍ത്തിയാക്കിയത് 8605 വീടുകള്‍. തല ചായ്ക്കാന്‍ ഒരു വീട് എന്ന വീടില്ലാത്തവരുടെയും ഭൂമിയില്ലാത്തവരുടെയും ചിരകാല സ്വപ്‌നം ഏറ്റെടുത്ത പദ്ധതിയുടെ ജില്ലയിലെ ഇതുവരെയുള്ള പൂര്‍ത്തീകരണ ശതമാനം 87.02.

ഗ്രാമപഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ച് നടന്ന ലൈഫ് മിഷന്‍ ഗുണഭോക്തൃ സംഗമത്തിന്‍റെയും അദാലത്തിന്‍റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനതലത്തില്‍ 2.5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് നടന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്‍ അധ്യക്ഷനായി.
മന്ത്രിമാരായ ഇ. ചന്ദ്രേശഖരന്‍, ഡോ ടി. എം തോമസ് ഐസക്, കെ. കെ ശൈലജ ടീച്ചര്‍, എ. കെ ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ. കെ ശശീന്ദ്രന്‍, എം. എം മണി, ജെ മേഴ്‌സിക്കുട്ടിയമ്മ, ടി. പി രാമകൃഷ്ണന്‍, ശശി തരൂര്‍ എം. പി, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.

നീലേശ്വരം നഗരസഭയിലെ ലൈഫ് മിഷന്‍-പി. എം. എ. വൈ പദ്ധതിയുടെ തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമവും അദാലത്തും എം. രാജഗോപാലന്‍ എം. എല്‍ .എ ഉദ്ഘാടനം ചെയ്തു. നീലേശ്വരം എന്‍. എസ്. എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 354 ഗുണഭോക്താക്കള്‍ പങ്കെടുത്തു. 595 വീടുകള്‍ അനുവദിച്ചതില്‍ 405 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താക്കോലുകള്‍ കൈമാറി. 190 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അദാലത്തില്‍ 20 അപേക്ഷകള്‍ പുതുതായി ലഭിച്ചു.
ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ടി. വി ശാന്ത അധ്യക്ഷയായി. സെക്രട്ടറി സി. കെ ശിവജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി. പി മുഹമ്മദ് റാഫി, സ്ഥിരംസമിതി അധ്യക്ഷരായ വി. ഗൗരി, ടി. പി ലത, കെ. വി രവീന്ദ്രന്‍, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, പി. സുഭാഷ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി. ബിന്ദു, പി. ഭാര്‍ഗ്ഗവി, ഇ. ഷജീര്‍, റഫീഖ് കോട്ടപ്പുറം, ഷംസുദ്ദീന്‍ അറിഞ്ചിറ, ടി. അബൂബക്കര്‍, കക്ഷിനേതാക്കളായ കെ. ബാലകൃഷ്ണന്‍, എം. രാധാകൃഷ്ണന്‍, പി. വിജയകുമാര്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, ഇബ്രാഹിം പറമ്പത്ത്, ജോണ്‍ ഐമണ്‍, കൈപ്രത്ത് കൃഷണന്‍ നമ്പ്യാര്‍, സുരേഷ് പുതിയടത്ത്, എം. ജെ ജോയ്, നിര്‍വഹണ ഉദ്യോഗസ്ഥന്‍ കെ. പ്രമോദ് എന്നിവര്‍ സംസാരിച്ചു.
