ഖരമാലിന്യ സംസ്‌കരണത്തിന് മികച്ച സംവിധാനം; സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരളം പുരസ്‌കാരം നീലേശ്വരം നഗരസഭയ്ക്ക് കൈമാറി

  • Post category:local news
  • Reading time:1 min read
You are currently viewing ഖരമാലിന്യ സംസ്‌കരണത്തിന്  മികച്ച സംവിധാനം; സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരളം പുരസ്‌കാരം  നീലേശ്വരം നഗരസഭയ്ക്ക് കൈമാറി

കാസര്‍കോട്: ഖരമാലിന്യ സംസ്‌കരണത്തിന് മികച്ച സംവിധാനമൊരുക്കിയ നഗരസഭകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരളം പുരസ്‌കാരം നേടിയ നീലേശ്വരം നഗരസഭയ്ക്ക് എം.രാജഗോപാല്‍ എം.എല്‍.എ പുരസ്‌കാരം കൈമാറി. നഗരസഭയുടെ നേട്ടത്തിന് പ്രവര്‍ത്തിച്ച ഹരിത കര്‍മ്മ സേനയ്ക്കും നഗരസഭയിലെ ആരോഗ്യ വിഭാഗത്തിനും ഉപഹാരങ്ങള്‍ നല്‍കി.

വ്യാപാര ഭവനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ ടി. വി ശാന്ത അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മുഖ്യാതിഥിയായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ടി.പി ലത, കെ.പി രവീന്ദ്രന്‍, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടര്‍ കെ. പ്രദീപന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ മിഥുന്‍ ഗോപി , ശുചിത്വ മിഷന്‍ ജില്ലാ അസി. കോര്‍ഡിനേറ്റര്‍ കെ.വി. പ്രേമരാജന്‍, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍ ടി.വി ഭാഗീരഥി, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍ സി. വിജയന്‍ ഇടയിലക്കാട് എന്നിവര്‍ സംസാരിച്ചു.

ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ. ലക്ഷ്മി സ്വാഗതവും സെക്രട്ടറി എ. ഫിറോസ് ഖാന്‍ നന്ദിയും പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ , കൗണ്‍സിലര്‍മാര്‍ , ഹരിത കര്‍മ്മസേനാ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares