നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ (ജി) പദ്ധതി; വീടുകളുടെ താക്കോല്‍ദാനവും ആദ്യ ഗഡു വിതരണവും നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ (ജി) പദ്ധതി;  വീടുകളുടെ താക്കോല്‍ദാനവും ആദ്യ ഗഡു വിതരണവും നടത്തി

കാസർകോട്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ പി.എം.എ.വൈ (ജി) പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനവും പി.എം.എ വൈ.ജി ആവാസ് പ്ലസ് ലിസ്റ്റില്‍ നിന്നും വീട് അനുവദിച്ച ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു വിതരണവും നടന്നു. 90 പേര്‍ക്ക് ഒന്നാം ഗഡു വിതരണം ചെയ്തു. കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിലെ ചെങ്ങറ കോളനി പരിസത്ത് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു.

കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. പി.വത്സലന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എം.ശാന്ത, നീലേശ്വരം ബ്ലോക്ക് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.സുനിത, എം.സുമേഷ്, അജിത് കുമാര്‍, പി.ഷീബ, ബി.എം കുഞ്ഞിരാമന്‍, ടി. ലത എന്നിവര്‍ സംസാരിച്ചു. ടി. രാഗേഷ് സ്വാഗതവും എം. കുഞ്ഞിമോന്‍ നന്ദിയും പറഞ്ഞു.

0Shares