
വ്യക്തിപരമായി ജീവിതത്തിലെ ഏറ്റവും വലിയ വേദനയുമായാണ് നികേഷ് കുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ കേരളത്തെ അറിയിച്ചുകൊണ്ടിരുന്നത്.എം.വി. രാഘവന്‍റെ പത്നിയും നികേഷ് കുമാറിന്‍റെ അമ്മയുമായ സി.വി. ജാനകിയമ്മ (80) കൂവോടുള്ള മകളുടെ വസതിയില്‍ വച്ച് ഞായറാഴ്ച രാവിലെ മരണപ്പെട്ടിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ നടക്കും.

ഇന്ന് പുലച്ചെ വിടപറഞ്ഞ അമ്മയുടെ മരണവാര്‍ത്തയുടെ വേദനകള്‍ പേറിയായിരുന്നു നികേഷ് കുമാര്‍ ഇന്ന് ലൈവിലിരുന്നത്. ഇതേപോലെ തന്നെ മുന്‍പ്, 2006 ല്‍ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ പുനലൂര്‍ മണ്ഡലത്തില്‍ സി.പി.ഐ യുടെ കെ.രാജുവിനോട് യു.ഡി.എഫ് സീറ്റില്‍ മത്സരിക്കാനെത്തിയ എം.വി രാഘവന്‍ തോറ്റ വാർത്ത അറിയിച്ചതും നികേഷ് കുമാർ ആയിരുന്നു.
