
അഹ്മദാബാദ്: അഹ്മദാബാദിൽ നടന്ന ടി20 ലോക്കപ്പ് തൂക്കി നിഹാൽക്കയും ബേസിൽ ജോസഫും. താരങ്ങൾ ഒന്നിച്ച് സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതും ആഘോഷവും ആഹ്ളാദവും എല്ലാം ഒപ്പിയെടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തതോടെ മില്യൺ കണക്കിന് ആളുകളിലേക്ക് വീഡിയോ എത്തി. ഇതിനകം തന്നെ (മണിക്കൂറുകൾക്കകം) 10 മില്യനും കടന്നിരിക്കുകയാണ് ഇരുവരുടെയും പേജിൽ പോസ്റ്റ് ചെയ്ത് വീഡിയോകൾക്ക്. സഞ്ജു സിക്സ് അടിക്കും എന്ന് ബേസിൽ പറയുന്നതും അതേപോലെ സിക്സ് അടിക്കുന്നതും എല്ലാം ക്രിക്കറ്റ് ആരാധകർക്കൊപ്പം ഇൻസ്റ്റാ കാണികളെയും ആവേശത്തിലാക്കി. നിഹാൽക്ക(നിഹാൽ ഹമീദ്) ഇത് കണ്ട് അത്ഭുതപെടുന്നതും ബേസിൽ പൊട്ടിച്ചിരിക്കുന്നതും വീഡിയോ പെട്ടന്ന് ട്രെൻഡിങ് ആയി. ഇരുവരുടെയും ആഹ്ളാദവും ആഘോഷവും കളിയും ചിരിയും കൂടുതൽ കാണികളെ ആകർഷിച്ചു. ബേസിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് കയറുന്നതിന് മുമ്പ് സഞ്ജു ഫാൻസ് എന്ന ആവേശത്തിൽ ജേഴ്സി വാങ്ങി അണിയുന്നതും ആളുകളെ കൂടുതൽ ആകർഷിച്ചു. ഇവരുടെ ആവേശം പോലെ സഞ്ജു വിജയക്കൊടി പറിച്ചതും ക്രിക്കറ്റ് ആരാധകർക്ക് കൂടുതൽ കരുത്ത് പകർന്നു.
https://www.instagram.com/reels/DVopzGKjRqf
