തൊടുപുഴ കൈവെട്ട് കേസ്; പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻ.ഐ.എയുടെ 10 ലക്ഷം രൂപ പാരിതോഷികം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing തൊടുപുഴ കൈവെട്ട് കേസ്; പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻ.ഐ.എയുടെ 10 ലക്ഷം രൂപ പാരിതോഷികം

തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപയാണ് പാരിതോഷികമായി എൻ.ഐ.എ പ്രഖ്യാപിച്ചത്. കേസിലെ ഒന്നാം പ്രതിയായ എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ചുള്ള വിവരം നൽകുന്നവർക്കാണ് പാരിതോഷികം നൽകുക.

സംഭവം നടന്ന ദിവസം മുതൽ ഒളിവിലാണ് സവാദ്. 2010 ലായിരുന്നു തൊടുപുഴ ന്യൂമാൻ കേളേജ് അധ്യാപകനായ പ്രൊഫസർ ടി. ജെ ജോസഫിൻ്റെ കൈ പ്രവാചകനിന്ദയുടെ പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിയത്. പതിനാലു പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്. ഇതിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പത്ത് പ്രതികൾക്ക് എട്ടു വർഷം വീതം കഠിന തടവും, മറ്റു മൂന്നു പേർക്ക് രണ്ടു വർഷം വീതം കഠിന തടവുമാറ്റിരുന്നു ശിക്ഷ വിധിച്ചിരുന്നത്.

ജാഫര്‍, കെ കെ അലി, ഷെജീര്‍, ജമാല്‍, ഷംസുദ്ദീന്‍, കാഫിന്‍, അന്‍വര്‍ സാദിഖ്, മുഹമ്മദ് സോബിന്‍, പരീത്, യൂനസ് അലി, ഷാനവാസ്, റിയാസ്, അബ്‌ദുള്‍ ലത്തീഫ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം,സ്‌ഫോടകവസ്തു നിരോധന നിയമം, ഭീകരവാദ നിരോധന നിയമം തുടങ്ങിയ വകുപ്പുകളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

0Shares