കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന് പുതിയ ഭാരവാഹികൾ; താലൂക്ക് അടിസ്ഥാനത്തിൽ പി.ആര്‍.ഡി ഓഫീസുകൾ തുറക്കണമെന്ന് ആവശ്യം

  • Post category:local news
  • Reading time:1 min read
You are currently viewing കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന് പുതിയ ഭാരവാഹികൾ; താലൂക്ക് അടിസ്ഥാനത്തിൽ പി.ആര്‍.ഡി ഓഫീസുകൾ തുറക്കണമെന്ന് ആവശ്യം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ആര്‍.ഡിയുടെ പത്രക്കുറിപ്പ് ജില്ലാടിസ്ഥാനത്തിലുള്ള ​ഗ്രൂപ്പുകളിൽ മാത്രം നൽകുന്നതിന് പകരം പ്രിസം പദ്ധതിയിലുള്ള ജീവനക്കാരെ ഉപയോ​ഗപ്പെടുത്തി താലൂക്ക് അടിസ്ഥാനത്തിലും നൽകണമെന്നും താലൂക്ക് അടിസ്ഥാനത്തിൽ പിആര്‍ഡി ഓഫീസുകൾ തുറക്കണമെന്നും പ്രസ് ഫോറം ജനറൽ ബോഡിയോ​ഗം ആവശ്യപ്പെട്ടു.

യോ​ഗത്തിൽ പി. പ്രവീൺ കുമാര്‍ അധ്യക്ഷനായി. ജോയി മാരൂര്‍ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്ക്
ടി വി മോഹനനും അവതരിപ്പിച്ചു. ഇ. വി ജയകൃഷ്ണൻ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ടി. മുഹമ്മദ് അസ്ലം, കെ.ബാബു , അനിൽ പുല്ലൂർ, പാക്കം മാധവൻ ,ഇ. വി വിജയൻ, ഷൈബിൻ ജോസഫ്, ജയരാജൻ , റഹ്നാസ് മടിക്കൈ ,ബാബു കുന്നുംകൈ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികൾ: ടി. കെ നാരായണൻ (പ്രസിഡന്റ്‌), കെ. എസ് ഹരി (വൈപ്രസിഡന്റ്‌), ബാബുകോട്ടപ്പാറ (സെക്രട്ടറി), കെ. വി ബൈജു, (ജോ സെക്രട്ടറി), ഫസലുറഹ്‌മാൻ (ട്രഷറർ), എക്‌സിക്യൂട്ടിവ അംഗങ്ങൾ : ടി മുഹമ്മദ്‌ അസ്ലം , മാനുവൽ കുറിച്ചിത്താനം , പി. പ്രവീൺ കുമാർ , ജോയി മാരുർ, ടി. വി മോഹനൻ, എം.കുഞ്ഞിരാമൻ. എം.സുദിൽ (ഓഡിറ്റർ).

0Shares