
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി വശീകരിക്കുകയും നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ റെയില്‍വേ ടിക്കറ്റ് ക്ലാര്‍ക്ക് പിടിയില്‍.കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനിലെ സീനിയര്‍ ടിക്കറ്റ് ക്ലാര്‍ക്ക് തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം ഭാഗത്ത് പി.എസ്.അരുണ്‍ (33,അരുണ്‍ സാകേതം) ആണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അരുണ്‍ കോട്ടയം ഗാന്ധിനഗര്‍ സ്വദേശിയായ വീട്ടമ്മയെ പരിചയപ്പെട്ടത്.തുടര്‍ന്ന് പുതിയ ജീവിതം വാഗ്ദാനം നല്‍കി നഗ്നചിത്രങ്ങള്‍ കൈക്കാലാക്കി.ഇതു വച്ച് ഭീഷണിപ്പെടുത്തി പലതവണയായി സ്വര്‍ണവും ലക്ഷക്കണക്കിനു രൂപയും തട്ടിയെടുത്തു.സ്വത്തുക്കള്‍ എഴുതി വാങ്ങാനും ശ്രമിച്ചു.
ഭര്‍ത്താവുമായി സംസാരിക്കുന്നതു പോലും വിലക്കി. മുറിയില്‍ ഒറ്റയ്ക്ക് കഴിയണമെന്നും ഭര്‍ത്താവിന്‍റെ വീട്ടുകാരോട് സംസാരിക്കരുതെന്നും നിര്‍ദ്ദേശിച്ചു. കുട്ടികളുടെ പിറന്നാള്‍ ആഘോഷിച്ചതിനും ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് വീട്ടമ്മ മൂന്നു പ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിനോട് എല്ലാം തുറന്നു പറയുകയായിരുന്നു. തുടര്‍ന്നാണ് കോട്ടയം ഡിവൈ. എസ്.പി. ആര്‍.ശ്രീകുമാറിന് പരാതി നല്‍കിയത്.
