ചെങ്കള പഞ്ചായത്തിലെ 4,5,6 വാർഡുകളിലെ ക്ഷീരോൽപാദകർക്ക് പുതുപ്രതീക്ഷ; പാൽ ശേഖരണ യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing ചെങ്കള പഞ്ചായത്തിലെ 4,5,6 വാർഡുകളിലെ ക്ഷീരോൽപാദകർക്ക് പുതുപ്രതീക്ഷ; പാൽ ശേഖരണ യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്തു

നെക്രാജെ/ കാസര്‍കോട്: നെക്രാജെ ക്ഷീരോൽപാദക സംഘം ക്ലിപ്തം 131 (D) അപ്പ് കോസ് പാൽ ശേഖരണ യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്തു. ചെങ്കള ഗ്രാമ പഞ്ചായത്ത് 4,5,6 വാർഡുകളിലെ ക്ഷീരോൽപാദകരെ സഹായിക്കുന്നതിനായി രൂപികൃതമായ സൊസൈറ്റിയാണ് നെക്രാജെ കെ.എസ്.എസ് (നെക്രാജെ ക്ഷീരോൽപാദക സഹകരണ സംഘം). നിലവിൽ 112 മെമ്പർമാർ സംഘത്തിൽ ചേർന്നതായി സംഘം പ്രസിഡന്റ് എം.വിശ്വനാഥൻ പറഞ്ഞു.

മൂന്ന് വാർഡുകളിലെയും കർഷകർക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന വിധം മാവിനക്കട്ട ദ്വാരക നഗറിലാണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. അഞ്ചാം വാർഡ് മെമ്പർ സി.കെ ലത്തീഫ് നാരംപാടി സ്വാഗതം പറഞ്ഞു. എം വിശ്വനാഥൻ അധ്യക്ഷനായി. വിഷ്ണു പ്രിയ എ പ്രാർത്ഥന നടത്തി. ക്ഷീര കർഷകൻ അപ്പി ക്രാസ്ത പി ആദ്യ പൽ ശേഖരം നടത്തി. മിൽമ ഫെഡറേഷൻ ഡയറക്ടർ പി.പി നാരായണൻ ആദ്യ പാൽ വിതരണം നടത്തി. ഷരീഫ് മാളിക പാൽ ഏറ്റുവാങ്ങി.

ആറാം വാർഡ് മെമ്പർ ഗിരീഷ് എം, നാലാം വാർഡ് മെമ്പർ സവിത, മിൽമ മേഖല യൂണിയൻ ഡയറക്ടർ കെ. സുധാകരൻ, മിൽമ ജില്ലാ ഓഫീസ് ഹെഡ്ഡ് പി.എം ഷാജി, മിൽമ സൂപ്പർവൈസർ രാജേന്ദ്രൻ ആർ, പൊതുപ്രവർത്തകൻ ഭാസ്കരൻ പൈക്ക, സുകുമാരൻ കടകം, ഹമീദ് നെക്രാജെ, ബി.ആർ ഗോപാലൻ, മനോജ് പി.കെ, ശേഖരൻ നായർ, അബ്ദുൽ മജീദ്, പൂർണ്ണിമ സി.കെ, എ കെ കൃഷ്ണൻ, കൃഷ്ണ മണിയാണി, ഉഷ എം, തുടങ്ങി നിരവധി കർഷകർ പങ്കടുത്തു. കൃഷ്ണ നായക് നന്ദി പറഞ്ഞു.

ഭാവിത കുമാരി പി.എൻ, നസീമ ജി.കെ നാരംപാടി എന്നിവരാണ് യൂണിറ്റ് ജീവനക്കാർ. പശു വളർത്തലുമായി ബന്ധപ്പെട്ട് കർഷകർക്ക് ചോളം, മണിചോളം, പയർ അടക്കമുള്ള തീറ്റക്ക് ആവശ്യമുള്ള വിത്തും വിതരണം ചെയ്തു.

0Shares