നെല്ലിക്കട്ടയിൽ നടന്ന അപകടം; പിതാവിന് പിന്നലെ മകനും മരണത്തിന് കീഴടങ്ങി; വലിയ ദുഃഖത്തിൽ നാടും നാട്ടുകാരും; കൂടുതൽ അറിയാം..

  • Post category:local news
  • Reading time:1 min read
You are currently viewing നെല്ലിക്കട്ടയിൽ നടന്ന അപകടം; പിതാവിന് പിന്നലെ മകനും മരണത്തിന് കീഴടങ്ങി; വലിയ ദുഃഖത്തിൽ നാടും നാട്ടുകാരും; കൂടുതൽ അറിയാം..

നെല്ലിക്കട്ട (കാസറഗോഡ്): ബസും കാറും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന 22 കാരനും മരണത്തിന് കീഴടങ്ങി. സൽമാൻ ഫാരിസ് 22 ണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. നെല്ലിക്കട്ടയിൽ കർണാടക ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചാണ് ശനിയാഴ്ച്ച രാവിലെ ദാരുണ അപകടം സംഭവിച്ചത്. അപകടത്തിൽ പിതാവ് ഷംസു എന്ന ഷംസുദ്ദീൻ നേരത്തെ മരണപെട്ടിരുന്നു. അപകട സമയം രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്, പിതാവും മകനും. സൽമാൻ ഫാരിസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചെകിത്സയിലായിരുന്നു. ഇരുവരുടെയും മരണം നാടിനെ അതീവ ദുഃഖത്തിലാഴ്ത്തി.

സുന്നി പ്രസ്ഥാനവുമായി അടുത്ത് ഇടപഴകി പ്രവർത്തിക്കുന്ന മുൻ പ്രവാസി കൂടിയായ ഷംസുദ്ദീൻ ഏവർക്കും സുപരിചിതമായ മുഖമായിരുന്നു. നെല്ലിക്കട്ട ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി അംഗം കൂടിയായിരുന്നു. അദ്ദേഹത്തിൻ്റെ വേർപാട് നാടിനും നാടുകാർക്കും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. മകൻ പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്താനുള്ള പ്രാർത്ഥനയിലായിരുന്നു കുടുംബവും നാടും നാട്ടുകാരും. എന്നാൽ സൽമാനും മരണത്തിന് കീഴടങ്ങുകയാണുണ്ടായത്.

നെല്ലിക്കട്ടയിലെ അപകടം നാടിനെ ഞെട്ടിച്ച സംഭവമായിരുന്നു. ശനിയാഴ്ച്ച രാവിലെ പിതാവും മകനും കാറിൽ റെയിവേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു ദാരുണ അപകടം. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻവശം ഭാഗികമായും കാറിൻ്റെ ഒരു ഭാഗം പൂർണമായും തകർന്നിരുന്നു. തകർന്ന കാറിനകത്ത് അകപെട്ട ഇരുവരെയും ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്ത് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും പിതാവ് ശംസുദ്ധീൻ മരണപെട്ടു. എന്നാൽ മകൻ സൽമാൻ ഫാരിസ് ഗുരുതരമായി ചികിത്സയിൽ തുടർന്നു. ദിവസങ്ങൾക്ക് ശേഷം മകനും മരണത്തിന് കീഴടങ്ങി.

0Shares