
കാസർകോട്: പതിനൊന്നാം ശമ്പള പരിഷ്കരണ റിപ്പോർട്ടിൽ സർക്കാർ ഡോക്ടർമാരെ അവഗണിക്കുകയും ശമ്പളം വെട്ടി കുറക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ പ്രതിഷേധ ദിനം ആചരിച്ചു.പി. ആർ. സി റിപ്പോർട്ടിൽ തുടക്കത്തിൽ അസിസ്റ്റണ്ട് സർജനുണ്ടായിരുന്ന ഹയർ സ്റ്റാർട്ട് നിർത്തലാക്കി.ഇതോടെ അസി: സർജന്8000 രുപയുടെ കുറവാണുണ്ടായത്.

8 വർഷത്തെയും 15 വർഷത്തെയും ടൈം ബൗണ്ട് ഹയർഗ്രേഡ് നിർത്തലാക്കി. പകരം പ്രഖ്യാപിച്ച കാരിയർ അഡ്വാൻസ്മെൻറ് പ്രോഗാമിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കൊവിഡ് കാലത്തെ മുൻനിര പോരാളികൾ എന്ന് വിശേഷിപ്പിച്ചിതല്ലാതെ റിസ് ക് അലവൻസ് അനുവദിച്ചില്ല, ഇത്തരത്തിൽ 15 അനോ മലികളാണ് സംഘടന ചൂണ്ടി കാട്ടി നിവേദനം നൽകിയത്.
ഇത് അടിയന്തരമായി പരിഹരിക്കണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെടുന്നത്. കാസര്‍കോട് ജനറൽ ഹോസ്പിറ്റലിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ സംസ്ഥാന ട്രഷറർ ഡോ.ജമാൽ അഹമ്മദ് എ, യുണിറ്റ് കൺവീനർ ഡോ. അനൂപ് ,ഡോ.അരുൺ റാം, ഡോ.നാരായണ നായിക് എന്നിവർ സംസാരിച്ചു.

കാഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചേരുന്ന പ്രതിഷേധ യോഗത്തിൽ ഡോ.സുരേഷൻ വി; ജില്ലാ സെക്രട്ടറി ഡോ.മുഹമ്മദ് റിയാസ്, ഡോ. ഷക്കീൽ അൻവർ ,ഡോ.രമ്യ എന്നിവർ സംസാരിച്ചു.കോവിഡ് കാലത്ത് നിസ്വാർത്ഥം ജോലി ചെയ് സർക്കാർ ഡോക്ടർമാരെ അവഗണിക്കുകയാണ് ശമ്പള കമ്മീഷനും സർക്കാരും ചെയ്തതെന്ന് നേതാക്കൾ പറഞ്ഞു.
