
തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭയിലെ മുക്കൂട് കരുവത്തല തോട് ശുചീകരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ടി.പി. ലത ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.പി ലത, തൊഴിലുറപ്പ് ഓവര്‍സിയര്‍ ബബിത്ത് എന്നിവര്‍ സംസാരിച്ചു.

തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി . നഗരസഭ ആരോഗ്യ വിഭാഗം ജെഎച്ച്‌ഐ മാരായ പി.പി. സ്മിത,കെ.പി രചന, ടി.വി.രാജന്‍ എന്നിവര്‍ പങ്കെടുത്തു.
