
ജോലിയുള്ള യുവതീയുവാക്കൾ പരസ്പരം വിവാഹിതരാകുന്നത് നിരോധിക്കണമെന്ന് ബംഗ്ലാദേശ് എം.പി. തൊഴിലില്ലായ്മ സംബന്ധിച്ച് പാർലമെന്റിൽ നടത്തിയ ചർച്ചയിലാണ് സ്വതന്ത്ര എം.പിയായ റെസൂൽ കരീമാണ് ഈ വിചിത്രം നിർദേശം മുന്നോട്ട് വച്ചത്. എന്നാൽ അദ്ദേഹത്തിന്‍റെ നിർദേശം പാർലമെന്റ് തള്ളി.

ഭാര്യക്കും ഭർത്താവിനും ജോലിയുള്ള കുടുംബങ്ങളിലെ കുട്ടികളെ വീട്ടുവേലക്കാർ ഉപദ്രവിക്കാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. ജോലിയുള്ള പുരുഷന്മാർ ജോലിയുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നു. തിരിച്ചു അതുപോലെ തന്നെ. ഈ പ്രവണത തുടരുകയാണെങ്കിൽ രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാമർശത്തിന് പിന്നാലെ മറ്റ് അംഗങ്ങൾ അദ്ദേഹത്തെ പരിഹസിച്ചു.നേരത്തെ ഫെമിനിസ്റ്റുകൾക്കെതിരെ മോശം പരാമർശം നടത്തിയതിനും തോക്ക് കൈയിലേന്തിയ ചിത്രം ഫേസ്ബുക്കിൽ പ്രൊഫൈലാക്കിയതിനും കടുത്ത വിമർശനം നേരിട്ടിരുന്നു.
