കർണാടക സ്വദേശിയായ നവീൻ ജ്ഞാനഗൗഡർ ഉക്രൈനിലെ കാർകീവിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

  • Post category:news
  • Reading time:1 min read
You are currently viewing കർണാടക സ്വദേശിയായ നവീൻ ജ്ഞാനഗൗഡർ ഉക്രൈനിലെ കാർകീവിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഉക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു. കർണാടക സ്വദേശിയായ നവീൻ ജ്ഞാനഗൗഡർ(21) കൊല്ലപ്പെട്ടത്. കാർകീവിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം. കാർകീവിൽ നിന്നും പോളണ്ട് അതിർത്തിക്ക് അടുത്തുള്ള ലിവീവിലേക്കുള്ള ട്രെയിനിൽ കേറാനായി ഷെൽട്ടറിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ ആണ് നവീന് നേരെ ഷെൽ ആക്രമണം ഉണ്ടായത് എന്നാണ് വിവരം.

നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു നവീൻ. നവീൻ കൊല്ലപ്പെട്ട വിവരം ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു. ‘ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു.

കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു – ഇന്ത്യൻ വിദേശകാര്യവക്താവ് ട്വിറ്ററിൽ കുറിച്ചു.

0Shares