ദേശീയപാതാ നഷ്ടപരിഹാരം; കാസർകോട് ആര്‍ബിട്രേഷന്‍ കോടതി മുന്‍പാകെ ലഭിച്ച പരാതികളില്‍ വിചാരണ മാറ്റി

  • Post category:local news
  • Reading time:1 min read
You are currently viewing ദേശീയപാതാ നഷ്ടപരിഹാരം; കാസർകോട് ആര്‍ബിട്രേഷന്‍ കോടതി മുന്‍പാകെ ലഭിച്ച പരാതികളില്‍  വിചാരണ മാറ്റി

കാസർകോട്: ജില്ലയില്‍ ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് നല്‍കിയ നഷ്ടപരിഹാരത്തില്‍ തര്‍ക്കം ഉന്നയിച്ചുകൊണ്ട് കാസർകോട് ആര്‍ബിട്രേഷന്‍ കോടതി മുന്‍പാകെ ലഭിച്ച പരാതികളില്‍ ജൂണ്‍ 23ന് വിചാരണക്കായി വെച്ചിരിക്കുന്നവയും ഇതിനകം തീര്‍പ്പു കല്പിച്ചതും ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം പുനര്‍ വിചാരണക്കായി ജൂണ്‍ 23ലേക്ക് മാറ്റിവെച്ചിരുന്നതുമായ കേസുകളും ജൂലൈ 14 വൈകീട്ട് മൂന്നിലേക്ക് മാറ്റി.

പ്രസ്തുത വിചാരണ ഓണ്‍ലൈനായി നടത്തും. വാട്‌സ് ആപ്പ് നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ ഇതിനകം നല്‍കാത്തവര്‍ ജൂലൈ 14ന് 12ന് മുമ്പായി കാര്യാലയത്തിലെ എല്‍ സീറ്റില്‍ അറിയിക്കണം.ഫോണ്‍ 8281394174.

0Shares