ദേശീയപാത വികസനം; പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നതിന് മുമ്പ് സമാന്തര ഉദ്ഘാടനം കാസറഗോഡ് നടന്നു; ഔദ്യോഗിക പരിപാടിയിൽ മോദി രാഷ്ട്രീയം കലർത്തിയതിലുള്ള പ്രതിഷേധം; കൂടുതൽ അറിയാം..

  • Post category:local news / news
  • Reading time:1 min read
You are currently viewing ദേശീയപാത വികസനം; പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നതിന് മുമ്പ് സമാന്തര ഉദ്ഘാടനം കാസറഗോഡ് നടന്നു; ഔദ്യോഗിക പരിപാടിയിൽ മോദി രാഷ്ട്രീയം കലർത്തിയതിലുള്ള പ്രതിഷേധം; കൂടുതൽ അറിയാം..

കാസർകോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാത്തതിൽ പ്രതിഷേധിച്ച് സമാന്തര ഉദ്ഘാടനം നടത്തി സിപിഎം. ദേശീയപാത ഒന്നാം റീച്ചിൽ ജനകീയ ഉദ്‌ഘാടനം എന്ന പേരിലാണ് പ്രതീകാത്മക ഉദ്‌ഘാടനം കാസറഗോഡ് നടത്തിയത്. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു. ദേശീയപാത 66 ലെ ആദ്യ റീച്ചിൽ ഉൾപ്പെടുന്ന കാസർകോട് നുള്ളിപ്പാടിയിലായിരുന്നു സമാന്തര ഉദ്ഘാടനം.

കൊച്ചിയിൽ പ്രധാനമന്ത്രി ഉദ്ഘടനം ചെയ്യുന്നതിന് മുമ്പ് സമാന്തര ഉദ്ഘാടനം കാസറഗോഡ് നടന്നു. പ്രധാന മന്ത്രിയുടെ പരിപാടിയിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ക്ഷണം ഉണ്ടായിരുന്ന മുഖ്യമന്ത്രിയും ക്ഷണം ലഭിച്ച മറ്റു മന്ത്രിമാരും വിട്ട് നിന്നു. എന്നാൽ പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തിൽ വേറെ പരിപാടികൾ ഉള്ളത് കൊണ്ട് പങ്കെടുക്കില്ല എന്നുമാണ് മന്ത്രി എം.ബി രാജേഷ് അറിയിച്ചത്. ചടങ്ങിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രി കൃഷ്ണൻ കുട്ടിയും പ്രതികരിച്ചു. ബുധനാഴ്ച്ച ഉച്ചയ്ക്ക് എറണാകുളത്ത് കലൂരിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടി നടന്നത്.

0Shares