കാസര്‍കോട് റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസര്‍കോട് റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കാസർകോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സംഭവത്തിൽ റവന്യൂ വകുപ്പും പൊലീസും പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ നടന്ന സംഭവത്തിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിയെയും എ.ഡി.എമ്മിനെയും മന്ത്രി വിളിച്ചുവരുത്തിയിരുന്നു.

ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത്. തെറ്റായ രീതിയില്‍ പതാക ഉയര്‍ത്തിയശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെ മാദ്ധ്യമപ്രവര്‍ത്തകരാണ് തെറ്റ് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് പതാക താഴ്ത്തി ശരിയായ രീതിയില്‍ വീണ്ടും ഉയര്‍ത്തുകയായിരുന്നു.

ജില്ലാ കളക്ടർ അവധിയിൽ ആയിരുന്നതിനാൽ എ. ഡി. എമ്മിനായിരുന്നു ചടങ്ങിൻ്റെ ഒരുക്കങ്ങളുടെ ചുമതല. പതാക ഉയര്‍ത്തുന്നതിനുളള ഒരുക്കങ്ങള്‍ക്കിടെ ഉദ്യോഗസ്ഥനു പറ്റിയ പിഴവാണ് ഇങ്ങനെയൊരു അബദ്ധം ഉണ്ടാകാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.അതേസമയം, ദേശീയ പതാക ഉയര്‍ത്തേണ്ടതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കേണ്ടത് പൊലീസാണെന്നാണ് റവന്യൂ വകുപ്പ് നൽകുന്ന വിശദീകരണം.

0Shares