
ആക്ടിവിസ്റ്റ് നടാഷ നര്‍വാളിന് ദില്ലി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അന്തരിച്ച പിതാവ് മഹാവീര്‍ നര്‍വാളിന്‍റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനാണ് നടാഷ നര്‍വാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കോവിഡ് ബാധിതനായ മഹാവീര്‍ നര്‍വാള്‍ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) യുടെ മുതിര്‍ന്ന അംഗമായ മഹാവീര്‍ വിരമിച്ച ശാസ്ത്രജ്ഞന്‍ കൂടിയാണ്.
രോഗാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് പിതാവിനെ സന്ദര്‍ശിക്കാന്‍ ജാമ്യം ആവസ്യപ്പെട്ട് നതാഷ കഴിഞ്ഞ ദിവസമാണ്ഇടക്കാല ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്. എന്നാല്‍ കോടതി കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ഇതിനിടയില്‍ മഹാവീര്‍ മരണപ്പെടുകയായിരുന്നു. കോവിഡ് ബാധിതനായ സഹോദരന്‍ ആകാശ് നര്‍വാള്‍ ക്വാറന്‍റൈനിലാണ്. അതിനാല്‍ പിതാവിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ മറ്റാരുമില്ല. ഈ സാഹചര്യത്തിലാണ് നതാഷയ്ക്ക് ജാമ്യം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി.

ദുഃഖത്തിന്‍റെയും വ്യക്തിപരമായ നഷ്ടത്തിന്‍റെയും ഈ മണിക്കൂറില്‍ അപേക്ഷയ്ക്ക് ജാമ്യം അനുവദിക്കല്‍ അനിവാര്യമാണെന്ന് കരുതുന്നുവെന്ന് വ്യക്തമാക്കിയ കോടതി മൂന്ന് മാസത്തേക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ദില്ലി പൊലീസും ജാമ്യത്തെ എതിര്‍ത്തില്ല. കേസ് സംബന്ധിച്ച് അഭിപ്രായ പ്രകടനം നടത്താന്‍ പാടില്ല, ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് ശേഷം സ്വയം കീഴടങ്ങണം തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
2020 ഫെബ്രുവരിയിയിലെ ദില്ലി കലാപം ആസുത്രണം ചെയ്തതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട നടാഷ നര്‍വാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി തിഹാര്‍ ജയിലില്‍ തടങ്കലില്‍ കഴിഞ്ഞ് വരികകയാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ദില്ലി ആസ്ഥാനമായുള്ള “പിഞ്ച്ര ടോഡ്” എന്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നടാഷയ്ക്കെതിരെ ആസൂത്രിതമായാണ് യു.എ.പി.എ പ്രകാരം ദില്ലി പൊലീസ് കേസ് ചുമത്തി ജയിലിലാക്കിയത്.
