സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലിൽ നിന്ന് നരേന്ദ്ര മോദിയുടെ ചിത്രം നീക്കി; പകരം സുപ്രീം കോടതിയുടെ ചിത്രം ചേർത്തു

  • Post category:news
  • Reading time:1 min read
You are currently viewing സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലിൽ നിന്ന് നരേന്ദ്ര മോദിയുടെ ചിത്രം നീക്കി; പകരം സുപ്രീം കോടതിയുടെ ചിത്രം ചേർത്തു

സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് (എൻ.ഐ.സി) കോടതിയുടെ നിർദേശത്തെത്തുടർന്ന് സർക്കാർ ടാഗ്ലൈനോട് കൂടിയ നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തത്.

എൻ.ഐ.സിയാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിൽ സംവിധാനം കൈകാര്യം ചെയ്യുന്നത്. ‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന മുദ്രാവാക്യവും മോദിയുടെ ചിത്രവുമായിരുന്നു സുപ്രീം കോടതിയിലെ ഔദ്യോഗിക ഇ-മെയിലിലിന്‍റെ ഫൂട്ടറിലുണ്ടായിരുന്നത്.

ഒരു ഇ-മെയിൽ അയയ്ക്കുമ്പോൾ അതിന്‍റെ അവസാനഭാഗത്ത് ഉണ്ടാകുന്ന സ്ഥാപനത്തിന്‍റെ ഔദ്യോഗിക ചിഹ്നമോ, പരസ്യമോ, സന്ദേശമോ ആണ് ഫൂട്ടർ. പ്രധാനമന്ത്രിയുടെ ചിത്രത്തിന് ജുഡീഷ്യറിയുടെ പ്രവർത്തനങ്ങളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് സുപ്രീം കോടതി പുറത്തിറക്കിയ വിശദീകരണത്തിൽ ചൂണ്ടിക്കാട്ടി. കോടതിയുടെ നിർദേശപ്രകാരം മോദിയുടെ ചിത്രം നീക്കം ചെയ്ത സ്ഥാനത്ത് സുപ്രീം കോടതിയുടെ ചിത്രം തന്നെ ചേർക്കുകയും ചെയ്തിട്ടുണ്ട്.

0Shares