
തായ്‌വാനെ ഒരിക്കലും ഒറ്റപ്പെടുത്തില്ലെന്ന് യു.എസ് ഹൗസ് സ്പീക്കർ നാൻസി പെലോസി . ജപ്പാനിലെ ടോക്കിയോയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു പെലോസി.25 വർഷത്തിനിടെ തായ്‌വാൻ സന്ദർശിക്കുന്ന ആദ്യ യു.എസ് ഹൗസ് സ്പീക്കറാണ് നാൻസി പെലോസി. യു.എസിൽ നിന്നുള്ള നേതാക്കൾ ഇനിയും തായ്‌വാൻ സന്ദർശിക്കുമെന്നും അവരെ തടയാൻ ചൈനയ്ക്ക് കഴിയില്ലെന്നും നാൻസി പെലോസി മുന്നറിയിപ്പ് നൽകി.
തായ്‌വാന് ആവശ്യമായ എല്ലാ സുരക്ഷയും നൽകുമെന്നും ഇരുമ്പ് മറയായി അമേരിക്ക സംരക്ഷിക്കുമെന്നും പെലോസി വ്യക്തമാക്കി. അതേസമയം, പെലോസിയുടെ സന്ദർശനത്തെത്തുടർന്ന് ചൈന തായ്‌വാന് ചുറ്റും ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസം നടത്തി. ആറ് ദിവസത്തെ സൈനിക അഭ്യാസങ്ങളുടെ ഭാഗമായി ബീജിംഗ് ദ്വീപിന് ചുറ്റും തായ്വാനിൻ്റെ പ്രദേശം ഉൾപ്പെടെയുള്ള പ്രദേശത്ത് ചൈന തങ്ങളുടെ ലിബറേഷൻ ആർമിയെ വിന്യസിച്ചു.

സൈന്യം പ്രദേശത്ത് തങ്ങളുടെ ശക്തി പ്രകടനം തുടങ്ങിയതായാണ് വിവരം. ജെറ്റുകളും യുദ്ധക്കപ്പലും ടാങ്കുകളും നിരത്തിയുള്ള എക്കാലത്തേയും ഏറ്റവും വലിയ സൈനിക അഭ്യാസനത്തിനാണ് ചൈന തുടക്കമിട്ടത്. പെലോസിയുടെ തായ്വാൻ സന്ദർശനം സസൂഷ്മം നിരീക്ഷിച്ച് കൊണ്ടിരിക്കുകായണെന്നും യുഎസിൻ്റെ ഒരു ചെറിയ പ്രകോപനം പോലും കണക്കിലെടുക്കുമെന്നുമാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിങ് പറഞ്ഞത്.
