തുടര്‍ച്ചയായ വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തുന്ന നമോ ടി.വി കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നു: വി.ഡി സതീശന്‍

  • Post category:news
  • Reading time:1 min read
You are currently viewing തുടര്‍ച്ചയായ വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തുന്ന നമോ ടി.വി കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നു: വി.ഡി സതീശന്‍

നമോ ടി.വിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. സോഷ്യല്‍മീഡിയയില്‍ തുടര്‍ച്ചയായ വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തുന്ന നമോ ടി.വിയിലൂടെ കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമമെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. വെള്ളത്തില്‍ തീപിടിപ്പിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമമെന്നും ഒരിക്കലും കേരളം കേള്‍ക്കാത്ത വാക്കുകളാണ് നമോ ടി.വിയിലൂടെ കേള്‍ക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

സോഷ്യല്‍മീഡിയയിലെ ദുഷ്പ്രചരണമാണ് കാര്യങ്ങള്‍ വഷളാക്കി വര്‍ഗീയവിദ്വേഷം വര്‍ദ്ധിപ്പിക്കുന്നതെന്നും ഇത്തരം ആളുകള്‍ക്കെതിരെ പോലീസും സൈബര്‍ പൊലീസും നടപടി സ്വീകരിച്ചില്ലെങ്കില്‍ അപകടമാണെന്നും സതീശന്‍ വ്യക്തമാക്കി.

സോഷ്യല്‍മീഡിയയിലൂടെ എന്തും പറയാമെന്ന സാഹചര്യമാണുള്ളത്. നമോ ടി.വിയുടെ വീഡിയോ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഒരു പെണ്‍കുട്ടി വന്നിട്ട് പച്ചത്തെറിയാണ് പറയുന്നത്. കേരളത്തിലാണ് ഇത് പറഞ്ഞിരിക്കുന്നതെന്നും എത്രമോശമാണിതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

0Shares