ഐ.എസ്.ആര്‍.ഓ ചാരക്കേസ്; തെളിവെടുപ്പ് ആരംഭിച്ചു; നമ്പി നാരായണന്‍ സമിതിക്ക് മുമ്പാകെ മൊഴി നല്‍കി

  • Post category:news
  • Reading time:1 min read
You are currently viewing ഐ.എസ്.ആര്‍.ഓ ചാരക്കേസ്; തെളിവെടുപ്പ് ആരംഭിച്ചു; നമ്പി നാരായണന്‍ സമിതിക്ക് മുമ്പാകെ മൊഴി നല്‍കി

ഐ.എസ്.ആര്‍.ഓ ചാരക്കേസ് സംബന്ധിച്ച ഗൂഢാലോചനയില്‍ ജസ്റ്റിസ് ഡി. കെ ജയിന്‍ സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് ആരംഭിച്ചു. നമ്പി നാരായണന്‍ സമിതിക്ക് മുമ്പാകെ ഹാജരായി തന്‍റെ മൊഴി നല്‍കി. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് അനക്‌സില്‍ നടക്കുന്ന തെളിവെടുപ്പില്‍ ജസ്റ്റിസ് ഡി.കെ.ജയിന്‍ ഡല്‍ഹിയില്‍ നിന്നും വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തെളിവെടുപ്പില്‍ പങ്കെടുക്കുന്നത്.

തെളിവെടുപ്പ് നാളെയും തുടരും. 2018ലാണ് ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കാടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്‍റെ നിഴലിലാക്കി അപകീര്‍ത്തിപ്പെടുത്തിയത് ഗുരുതരമായ പിഴവാണെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

0Shares