കമ്മ്യൂണിസ്റ്റ് രാജ്യം പണിയാനിറങ്ങിയവരുടെ കൈക്കോടാലി മാത്രമാണ് ജലീല്‍; രൂക്ഷ വിമര്‍ശനവുമായി നജീബ് കാന്തപുരം

  • Post category:news
  • Reading time:1 min read
You are currently viewing കമ്മ്യൂണിസ്റ്റ് രാജ്യം പണിയാനിറങ്ങിയവരുടെ കൈക്കോടാലി മാത്രമാണ് ജലീല്‍; രൂക്ഷ വിമര്‍ശനവുമായി നജീബ് കാന്തപുരം

മുസ്‌ലിം ലീഗിലെ വിവാദങ്ങള്‍ക്കുപിന്നാലെ കെ. ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗ് എം.എല്‍.എ നജീബ് കാന്തപുരം. മുസ്‌ലിം ലീഗ് പൊളിക്കാനുള്ള ക്വട്ടേഷനാണ് ജലീല്‍ ഏറ്റെടുത്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് രാജ്യം പണിയാനിറങ്ങിയവരുടെ കൈക്കോടാലി മാത്രമാണ് ജലീല്‍ എന്നും നജീബ് കാന്തപുരം പരിഹസിച്ചു.

നജീബ് കാന്തപുരം എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്:

‘എത്ര കാലമായി കെ.ടി ജലീല്‍ ചൂണ്ടയുമായി ഇറങ്ങിയിട്ട്. അധികാരവും പദവികളുമെല്ലാം കയ്യിലുണ്ടായിട്ടും എത്ര മുസ്‌ലിം ലീഗുകാര്‍ അതില്‍ കൊത്തിയിട്ടുണ്ട്? എന്നിട്ടാണോ ഇപ്പോള്‍. ജലീല്‍ അച്ചാരം വാങ്ങിയത് ഒരേയൊരു കച്ചവടത്തിനാണ്. ലീഗ് പൊളിക്കാനുള്ള ക്വട്ടേഷന്‍. അതിന് വേണ്ടി പറഞ്ഞ പച്ചക്കള്ളങ്ങള്‍ ന്യായീകരിക്കാന്‍ ഖുര്‍ ആനും ഹദീസും എത്ര നിരത്തി’.

‘കമ്മ്യൂണിസ്റ്റ് രാജ്യം പണിയാനിറങ്ങിയവരുടെ കൈക്കോടാലി മാത്രമാണ് ജലീല്‍. മുസ്‌ലിം സമുദായം ആ സത്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതു സമൂഹം അതിനേക്കാള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഏത് സംഘടനയെയും തകര്‍ക്കാന്‍ അതിന്‍റെ മുന്‍നിരയിലുള്ളവരെ വീഴ്ത്തുകയാണ് പ്രധാനം. ജലീല്‍ തുള്ളാന്‍ പറയുമ്പോള്‍ തുള്ളുകയും ചാടാന്‍ പറയുമ്പോള്‍ ചാടുകയും ചെയ്യുന്ന വ്യക്തികളും പാര്‍ട്ടികളുമുണ്ടാകും.

അത് നടക്കാത്തത് കൊണ്ടാണ് പാര്‍ട്ടി വിടേണ്ടി വന്നത്. അകത്ത് നിന്ന് കഴിയാത്തത് പുറത്ത് നിന്ന് ചെയ്യാനായി പിന്നെ ശ്രമം. കളിക്കാരേ, നിങ്ങള്‍ വേറെ ഗ്രൗണ്ട് നോക്കിക്കോളൂ..ഈ പാര്‍ട്ടിയും അതിന്‍റെ പ്രവര്‍ത്തകരും വേറെ ലെവലാണ്’.

0Shares