ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൌകര്യവുമായി കെ.എസ്.ആര്‍.ടി.സിയുടെ ‘എന്‍റെ കെ.എസ്.ആര്‍.ടി.സി’ മൊബൈല്‍ ആപ്പ് എത്തുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൌകര്യവുമായി കെ.എസ്.ആര്‍.ടി.സിയുടെ ‘എന്‍റെ കെ.എസ്.ആര്‍.ടി.സി’ മൊബൈല്‍ ആപ്പ് എത്തുന്നു

യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കെ.എസ്.ആര്‍.ടി.സിയുടെ ‘എന്‍റെ കെ.എസ്.ആര്‍.ടി.സി’ മൊബൈല്‍ ആപ്പ് തയ്യാർ. ഈ മാസം ആറിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആപ്പ് പുറത്തിറക്കും. ഇതോടൊപ്പം തന്നെ കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കുന്ന മറ്റ് പദ്ധതികളായ കെ.എസ്.ആര്‍.ടി.സി ജനതാ സര്‍വീസ് ലോഗോ, കെ.എസ്.ആര്‍.ടി.സി ലോജിസ്റ്റിക്‌സ് ലോഗോ എന്നിവയും മുഖ്യമന്ത്രി പുറത്തിറക്കും.

Abhi Bus മായി ചേര്‍ന്ന് ആന്‍ഡ്രോയ്ഡ്/ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ റിസര്‍വ്വേഷന്‍ ആപ്പ് ‘എന്‍റെ കെ.എസ്.ആര്‍.ടി.സി’ (Ente KSRTC) എന്ന പേരില്‍ തയാറാക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു.

നിരവധി യാത്രക്കാരാണ് കെ.എസ്.ആര്‍.ടി.സിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. എങ്കിലും ഇതുവരെ കെ.എസ്.ആര്‍.ടി.സിക്ക് സ്വന്തമായി ഓണ്‍ലൈന്‍ റിസര്‍വേഷനായി ഒരു മൊബൈല്‍ ആപ്പ് ഇല്ലായിരുന്നു.

0Shares