
കാസർകോട്: എൻ്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ പ്രചരണാർത്ഥം ജില്ലയിലെ നിയോജക മണ്ഡലങ്ങൾ കേന്ദ്രികരിച്ച് കോളജ് എൻ.എസ്.എസ് വളണ്ടിയർമാർ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ് തുടരുന്നു. വെള്ളിയാഴ്ച രാജപുരം സെന്റ് പയസ് ടെൻത്ത് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ പരപ്പ ടൗണിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

ശനിയാഴ്ച ജില്ലാ വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ടീം ബേക്കൽ കോട്ട പരിസരത്ത് വൈകീട്ട് ഫ്ലാഷ് മോബ് അവതരിപ്പിക്കും.
