
റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ എം.വി. നികേഷ് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. കളമശേരി മെഡിക്കല്‍ കോളേജിന് സമീപമായിരുന്നു അപകടം നടന്നത്. ഞായറാഴ്ച രാവിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലേക്ക് പോകും വഴി ആണ് അപകടം.

അതേമയം നികേഷിന് പരിക്കുകളൊന്നുമില്ല. നികേഷ് സഞ്ചരിച്ച ഹോണ്ട സിറ്റി കാര്‍ തലകീഴായി മറിയുകയായിരുന്നു. വാഹനത്തിന്‍റെ എയര്‍ബാഗ് കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.
