ആരോഗ്യ കാരണങ്ങളാൽ കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയുന്നു; എം.വി. ഗോവിന്ദൻ ഇനി സി.പി.എം സംസ്ഥാന സെക്രട്ടറി

  • Post category:news
  • Reading time:1 min read
You are currently viewing ആരോഗ്യ കാരണങ്ങളാൽ  കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയുന്നു; എം.വി. ഗോവിന്ദൻ ഇനി  സി.പി.എം സംസ്ഥാന സെക്രട്ടറി

അനാരോഗ്യത്തെ തുടർന്ന് മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് തദ്ദേശ സ്വയംഭരണ- എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദനെ തെരഞ്ഞെടുത്തു.

സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ഇതോടെ ഗോവിന്ദന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിനു ശേഷം ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കണ്ണൂരിൽ നിന്നുള്ള നേതാവിനെ തന്നെ സംസ്ഥാന സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. എം.വി ഗോവിന്ദൻ, എം.എ ബേബി, എ. വിജയരാഘവൻ, പി രാജീവ് എന്നിവരുടെ പേരുകളാണ് ഉയർന്നുകേട്ടതെങ്കിലും അവസാനം ഗോവിന്ദന് നറുക്ക് വീഴുകയായിരുന്നു.

ആരോഗ്യ കാരണങ്ങളാലാണ് കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുപോകും. നാളെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും.

0Shares