
കാസർകോട്: ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ പ്രദേശത്തെയും യുവാക്കൾ രംഗത്തിറങ്ങണമെന്നും ഈ സാമൂഹ്യ വിപത്തിനെതിരെയുള്ള പോരാട്ടത്തെ രക്ഷിതാക്കളും സാമൂഹ്യ രാഷ്ട്രീയ സംഘടനകളും ജനപ്രതിനിധികളും ജാഗരൂഗരായി പിന്തുണക്കണമെന്നും കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അഭ്യർത്ഥിച്ചു.

കാസർകോട് സംയുക്ത മുസ്ലിം ജമാഅത്തിൻ്റെ ആഹ്വാനപ്രകാരം ഉളിയത്തടുക്ക ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബോധവൽക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

സംയുക്ത ജമാഅത്ത് ട്രഷറർ എൻ.എ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ഉളിയത്തടുക്ക ജമാഅത്ത് സെക്രട്ടറി യു.സഹദ് ഹാജി സ്വാഗതം പറഞ്ഞു. എക്സൈസ് പ്രൈവൻറ്റീവ് ഓഫിസർ എൻ.ജി രഘുനാഥൻ, നൗഫൽഹുദവി കൊടുവള്ളി വിഷയം അവതരിപ്പിച്ചു. സംയുക്ത ജമാഅത്ത് സെക്രട്ടറിമാരായ കെ.ബി മുഹമ്മദ് കുഞ്ഞി, മൊയ്‌ദീൻ കൊല്ലമ്പാടി, ജമാ അത്ത് ഖത്തീബ് അഷ്ഫാഖ് ഫൈസി, അഷ്‌റഫ് മിസ്ബാഹി, യു.കെ അബ്ദുൽ റഹിമാൻ, മുഹമ്മദ് മധുർ, യു.കെ സൂപി, ഹംസ ജീലാനി,സത്താർ കെ.ബി പ്രസംഗിച്ചു.
