ചരിത്രത്തെ കാവിവൽക്കരിക്കുന്ന ഭരണകൂട ഭീകരതെക്കെതിരെ താക്കീതായി മുസ്‌ലിം യൂത്ത് ലീഗ് മലബാർ സമരസ്മൃതിയാത്ര

  • Post category:local news
  • Reading time:1 min read
You are currently viewing ചരിത്രത്തെ കാവിവൽക്കരിക്കുന്ന  ഭരണകൂട ഭീകരതെക്കെതിരെ താക്കീതായി  മുസ്‌ലിം യൂത്ത് ലീഗ് മലബാർ സമരസ്മൃതിയാത്ര

കാസർകോട്:’ചരിത്രത്തോട് നീതി പുലർത്തുക’ എന്ന പ്രമേയത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മലബാർ സമരസ്മൃതിയാത്ര ചരിത്ര നിഷേധികൾക്കും ചരിത്രത്തെ കാവിവൽകരിക്കുന്ന ഭരണകൂട ഭീകരക്കെതിക്കെതിരെ താക്കീതായി ഉദുമ മണ്ഡലത്തിൽ പരിസമാപ്തി. ചെമനാട് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഫ്ലാഗോഫ് ചെയതു.മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഖാദർ ആലൂർ സ്വാഗതം പറഞ്ഞു. കളനാട് സമാപന സംഗമംസംസ്ഥാന കമ്മിറ്റി അംഗം ടി. ഡി കബീർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ബാത്തിഷ പൊവ്വൽ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം വൈസ് പ്രസിഡണ്ട് ശംസീർ മൂലടുക്കം സ്വാഗതം പറഞ്ഞു.

ഉദുമയിൽ മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കർ ഫ്ലാഗോഫ് ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് അങ്കക്കളരി അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സീനിയർ വൈസ് പ്രസിഡണ്ട് കെ.എം.എ റഹ്മാൻ കാപ്പിൽ സ്വാഗതം പറഞ്ഞു.

പൂച്ചക്കാട് സമാപന സംഗമം മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എബി ഷാഫി ഉൽഘാടനം ചെയതു.ജില്ലാ ട്രഷറർ എം.ബി ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.ടി. കെ ഇല്ല്യാസ് സ്വാഗതം പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ കല്ലട്ര അബ്ദുൽ ഖാദർ,ഹാജി അബ്ദുല്ല ഹുസൈൻ,സി എൽ റഷീദ് ഹാജി, സോളാർ കുഞ്ഞഹമ്മദ് ഹാജി,അബ്ദുല്ല കുഞ്ഞി കീഴൂർ,റഷീദ് ഹാജി കല്ലിങ്കാൽ,ഹാരിസ് തൊട്ടി,ഖാലിദ് ബെള്ളിപ്പാടി,ഷെരീഫ് കൊടവഞ്ചി,മൻസൂർ മല്ലത്ത്,ബദ്റുൽ മുനീർ,അബ്ബാസ് കൊളച്ചപ്പ്,കെപി അബ്ബാസ്,അബ്ദുൽ ഖാദർ കുന്നിൽ,മുസ്തഫ മച്ചിനടുക്കം,അബുബക്കർ ചാപ്പ,മുസ്തഫ സിഎം,അമീർ പാലോത്ത്,ലത്തീഫ് ഖത്തർ,സയീദ് എസ് എ,ദാവൂദ് പള്ളിപ്പുഴ,ശംസീർ മൂലടുക്കം,ടി കെ ഹസൈനാർ കീഴൂർ,സുലുവാൻ ചെമനാട്,സലാം മാണിമൂല,ആഷിഖ് റഹ്മാൻ,ബികെ മുഹമ്മദ്ഷാ,മൊയ്തു തൈര,അബുബക്കർ കടാങ്കോട്,ശഫീഖ് മയിക്കുഴി,ആബിദ് മാങ്ങാട്,നശാത് പരവനടുക്കം,അഡ്വക്കെറ്റ് ജുനൈദ്,റഷീദ് കാപ്പിൽ,നൂർ മുഹമ്മദ് പള്ളിപ്പുഴ,ഇല്യാസ് കീഴൂർ,ശരീഫ് പന്നടുക്കം,റംസീർ പള്ളങ്കോട്,ഷരീഫ് മല്ലത്ത്,റഊഫ് ഉദുമ എന്നിവര്‍ സംബന്ധിച്ചു.

0Shares