ആരാധന ആലയങ്ങൾ തകർക്കുമെന്ന വിദ്വേഷ പ്രചരണം; മുസ്‌ലിം യൂത്ത് ലീഗ് പരാതി നൽകി

  • Post category:local news / news
  • Reading time:1 min read
You are currently viewing ആരാധന ആലയങ്ങൾ തകർക്കുമെന്ന വിദ്വേഷ പ്രചരണം; മുസ്‌ലിം യൂത്ത് ലീഗ് പരാതി നൽകി

കാസർകോട്: സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന വർഗ്ഗീയ വിദ്വേഷ പോസ്റ്റിട്ടവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ ജനറൽ സെക്രട്ടറി സഹീർ ആസിഫ് എന്നിവർ ആവശ്യപ്പെട്ടു.

കാസർകോട്ടെ ആരാധന ആലയങ്ങൾ തകർക്കുമെന്ന പേരിലാണ് വ്യാപകമായി വർഗ്ഗീയ പോസ്റ്റ് പ്രചരിക്കുന്നത്. ജില്ലയുടെ സമാധാനം തകർക്കാൻ നടത്തുന്ന നീക്കങ്ങൾക്ക് എതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പോസ്റ്റിട്ടവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലിസ് ചീഫിന് നൽകിയ പരാതിയിൽ യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.

0Shares