മുസ്‌ലിം യൂത്ത് ലീഗ് ദോത്തി ചലഞ്ച് : കാസർകോട് ജില്ലയിൽ വിതരണം ആരംഭിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing മുസ്‌ലിം യൂത്ത് ലീഗ് ദോത്തി ചലഞ്ച് : കാസർകോട് ജില്ലയിൽ വിതരണം ആരംഭിച്ചു

കാസർകോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് ശേഖരാണാർത്ഥം നടപ്പിലാക്കിയ ദോത്തി ചലഞ്ചിൽ പ്രഖ്യാപിച്ച മുണ്ട് വിതരണം ജില്ലയിൽ ആരംഭിച്ചു.മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി. ഇ അബ്ദുല്ലക്ക് ആദ്യ മുണ്ട് കൈമാറി ജില്ലാ തല ഉദ്ഘാടനം നടന്നു. ജില്ലയിൽ 15343 മുണ്ടുകൾ വിതരണം ചെയ്യും.

പ്രസിഡന്റ് അസീസ് കളത്തൂർ,ജനറൽ സെക്രട്ടറി സഹീർ ആസിഫ്,സംസ്ഥാന പ്രവർത്തക സമിതി അംഗം ടി. ഡി കബീർ,ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് തായൽ,സിദ്ധീഖ് സന്തോഷ് നഗർ,റൗഫ് ബാവിക്കര,നൗഫൽ തായൽ,അജ്മൽ തളങ്കര,മുഹമ്മദ് കുഞ്ഞി ടി. എ,ഗഫൂർ തളങ്കര,ഹസ്സൻകുട്ടി പതിക്കുന്നിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

0Shares