
ബോവിക്കാനം / കാസർകോട്: മുളിയാർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെൻ്ററിൽ സിവിൽ സർജൻ ഉൾപ്പെടെ ആവശ്യത്തിന് സ്ഥിരം ഡോക്ടർമാരെയും, ജീവനക്കാരെയും നിയമിച്ച് നിത്യേന എത്തുന്ന പാവപ്പെട്ട രോഗികൾക്ക് ചികിൽസ ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ അശുപത്രിയിലേക്ക് വെള്ളിയാഴ്‌ച മിന്നൽസമരം നടത്തി.
എൻഡോസൾഫാൾ ദുരിതബാധിതർ ഉൾപ്പെടെ നിത്യേന അഞ്ഞൂറിൽപരം രോഗികളാണ് ഇവിടെ എത്തിച്ചേരുന്നത്. രോഗികൾ വൈകിട്ട് വരെ കാത്തിരുന്നാലും ചികിൽസ കിട്ടാത്ത സ്ഥിതിയാണ്.

രോഗികളെ പരിശോധിക്കേണ്ടി വരുന്നതിനാൽ മെഡിക്കൽ ഓഫീസർക്ക് മറ്റു കാര്യങ്ങളിൽ ഇടപെടാൻ പറ്റാത്ത സ്ഥിതിയുമാണ്. മണിക്കൂറുകളോളം നിൽക്കേണ്ട സംവിധാനം ഒഴിവാക്കി ഡിജിറ്റൽ ടോക്കൺ സിസ്റ്റം ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
പൊതുജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ തുടർസമരങ്ങൾ സംഘടിപ്പിക്കുമെന്ന് മുസ്ലിംലീഗ് മുന്നറിയിപ്പ് നൽകി. ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്‌തു. പ്രസിഡണ്ട് ഇൻ ചാർജ്ജ് സിദ്ധീഖ് ബോവിക്കാനം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വഗതം പറഞ്ഞു.
