
കാസർകോട്: മുസ്‌ലിം ലീഗ് വാർഡ് സമ്മേളനത്തിൻ്റെ ഭാഗമായി കാസർകോട് നഗരസഭ 22-ാം വാർഡ് കമ്മിറ്റി വനിതാ സംഗമം നടത്തി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ ട്രഷറർ ബി .ഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ആ ഫില സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് പി.പി. നസീമ മുഖ്യ പ്രഭാഷണം നടത്തി.

മുൻ നഗരസഭകൗൺസിലർ ഷെരീഫ ടീച്ചറെ പരിപാടിയിൽ ആദരിച്ചു. കെ.എം. ബഷീർ തൊട്ടാൻ , ഹമീദ്ബെദിര, കെ.എം.അബ്ദുൽ റഹ്മാൻ, ടി.ഇ.മുഖ്ത്താർ നെയിമുന്നിസ, സുമയ്യ, ഫർസാന, റംസീന,സഫിയ, നസീമമുഷ്താഖ്, നൂർജഹാൻ, നജ്മുന്നസ ഹനീഫ്,അനീസ, സെമീമ എന്നിവർ പ്രസംഗിച്ചു.
