സ്വന്തം വീട്ടു മതിൽ പൊളിച്ചുമാറ്റി റോഡിന് സ്ഥലം നൽകി; ഹംസ ചോയിസിന് ആദരവുമായി മുസ്‌ലിം ലീഗ് നേതൃയോഗം

  • Post category:local news
  • Reading time:1 min read
You are currently viewing സ്വന്തം വീട്ടു മതിൽ പൊളിച്ചുമാറ്റി റോഡിന് സ്ഥലം നൽകി;  ഹംസ ചോയിസിന് ആദരവുമായി മുസ്‌ലിം  ലീഗ് നേതൃയോഗം

മുളിയാർ/ കാസർകോട്: ബോവിക്കാനം – ഇരിയണ്ണി-കുറ്റിക്കോൽ റോഡ് വികസന പൂർത്തീകരണത്തിന്
ശക്തമായ ഇടപെടൽ നടത്തി,സ്വന്തം വീട്ടു മതിൽ പൊളിച്ചു മാറ്റി സ്ഥലം വിട്ടു നൽകി മാതൃക കാണിച്ച ബോവിക്കാനം പന്ത്രണ്ടാം വാർഡ് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പന്നടുക്കം ഹംസ ചോയിസിനെ
വാർഡ് മുസ്‌ലിം ലീഗ് നേതൃയോഗം അനുമോദിച്ചു.

മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡണ്ട് കെ. അബ്ദുൽ ഖാദർ കുന്നിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിഷാൽ അഹമ്മദ് സ്വാഗതം പറഞ്ഞു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഷാളണിയിച്ചു.

മൻസൂർമല്ലത്ത്, സിദ്ധീഖ് ബോവിക്കാനം, അബൂബക്കർ ചാപ്പ, ബി.അഷ്റഫ് ബോവിക്കാനം,ഷെരീഫ് പന്നടുക്കം, മുക്രി അബ്ദുൽ ഖാദർ ഹാജി,അഹമ്മദ് മൂലയിൽ,ബി.എ. മുഹമ്മദ് കുഞ്ഞി, ഹമീദ് ബാവിക്കര, ഹമീദ് മുക്രി,മൊയ്തീൻ ചാപ്പ,ഉമ്മർബെള്ളിപ്പാടി, കെ.ബി.ബാസിത്,ഉമ്മർ കുഞ്ഞിനുസ്രത്ത്, ചെമ്മു നുസ്രത്ത് എന്നിവർ സംബന്ധിച്ചു.

0Shares