മുസ്ലിം ലീഗ് വാക്ക് പാലിച്ചു; തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വയനാട് ദുരിതബാധിതർക്ക് നിർമിച്ച വീടുകളുടെ താക്കോൽ ദാനം സാദിഖലി തങ്ങൾ നിർവഹിച്ചു; നിറകണ്ണുകളോടെ നടന്ന ചടങ്ങ്; കൂടുതൽ അറിയാം..

  • Post category:news / politics
  • Reading time:1 min read
You are currently viewing മുസ്ലിം ലീഗ് വാക്ക് പാലിച്ചു; തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വയനാട് ദുരിതബാധിതർക്ക് നിർമിച്ച വീടുകളുടെ താക്കോൽ ദാനം സാദിഖലി തങ്ങൾ നിർവഹിച്ചു; നിറകണ്ണുകളോടെ നടന്ന ചടങ്ങ്; കൂടുതൽ അറിയാം..

കൽപറ്റ: മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതർക്ക് മുസ്‌ലിം ലീഗ് വാഗ്ദാനം ചെയ്ത വീടുകളിൽ 51 എണ്ണം പണി പൂർത്തിയാക്കി കൈമാറി. ലീഗ് പ്രഖ്യാപിച്ച 105 സ്‌നേഹഭവനങ്ങളിൽ 51 വീടുകളാണ് അർഹരിലേക്ക് കൈമാറിയത്. മൂന്ന് ബെഡ്‌റൂമുകൾ, രണ്ട് ബാത്ത്‌റൂമുകൾ, അടുക്കള, വർക്ക് ഏരിയ, സിറ്റ്ഔട്ട്, ഡൈനിങ് – ലിവിങ് ഏരിയ ഉൾപ്പെടെ 1060 സ്‌ക്വയർ ഫീറ്റിലുള്ള വീടുകളാണ് ദുരിതബാധിതർക്കായി ലീഗ് നിർമിച്ച് നൽകിയത്. ഇതിന് പുറമേ കട്ടിലുകൾ, മെത്ത, സോഫ സെറ്റ്, മിക്‌സി, ഗ്രെയിന്റർ എന്നിവയടക്കം ലീഗ് വിതരണം ചെയ്തു. ശക്തമായ അടിത്തറയോടെ നിർമിച്ച വീടുകളിൽ ആവശ്യമെങ്കിൽ മുകളിലേക്ക് ഉയർത്തി കെട്ടാനാകും. സ്നേഹ വീടുകളുടെ താക്കോലുകൾ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നും ദുരിതബാധിതരുടെ കുടുംബങ്ങൾ നിറകണ്ണുകളോടെ ഏറ്റുവാങ്ങി.

വയനാട് എം.പി പ്രിയങ്കാ ഗാന്ധി മുഖ്യാതിഥിയായി പങ്കടുത്ത ചടങ്ങിൽ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സ്വാഗതവും, പുനരധിവാസ പദ്ധതി ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ റിപ്പോർട്ടും അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, സീനിയർ വൈസ് പ്രസിഡന്റ് ഡോ എം.പി അബ്ദുസമദ് സമദാനി എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എൽ.എ, സെക്രട്ടറി ഹാരിസ് ബീരാൻ എം.പി, ടി സിദ്ധീഖ് എം.എൽ.എ, വയനാട് ജില്ല ജനറൽ സെക്രട്ടറി ടി മുഹമ്മദ്, പ്രോജക്ട് രൂപകൽപന ചെയ്ത ആർക്കിടെക്ട് ടോണി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. താക്കോൽ കൈമാറ്റ ചടങ്ങിൽ ജാതി- മത ഭേതമന്യേ രാഷ്ട്രീയവും മറന്ന് നിരവധി ആളുകൾ പങ്കടുത്തു. തിങ്ങി നിറഞ്ഞ സദസ്സ് മുസ്ലിം ലീഗിനോടുള്ള ജനങ്ങളുടെ സ്നേഹവും വിശ്വാസവും ഒന്നുകൂടി കൂട്ടിയുറപ്പിക്കുന്നതായി. ജനങ്ങൾ നൽകുന്ന ഈ പിന്തുണ ഭാവി പദ്ധതികൾക്കും മുസ്ലിം ലീഗിന് കൂടുതൽ കരുത്ത് പകരും.

0Shares