
കാസർകോട്: മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം പ്രകാരം മഞ്ചേശ്വരം, കാസർകോട്, ഉദുമ നിയോജക മണ്ഡലം കമ്മിറ്റികൾ വിവിധ പഞ്ചായത്തുകളിലെ മുസ്‌ലിം ലീഗ് വാർഡ് കമ്മിറ്റികൾ മുഖേന കാസർകോട് സി.എച്ച്.സെൻ്ററിന് 17,72,886 രൂപ സ്വരൂപിച്ച് നൽകി.

മഞ്ചേശ്വരം നിയോജക മണ്ഡലം
-മഞ്ചേശ്വരം 64,872 വോർക്കാടി 21,032
മീഞ്ച 19, 200, പൈവളിഗെ 50,000 എൺമകജെ 36,820 പുത്തിഗെ 40,750 കുമ്പള 73,940, മംഗൽപാടി 10,4500
ആകെ – 4, 11114
കാസർകോട് നിയോജക മണ്ഡലം
ചെങ്കള 3,00040, കാസർകോട് മുനിസിപ്പാലിറ്റി 2,54,421 മൊഗ്രാൽപുത്തൂർ 1,19,000 മധൂർ 1,13127,
കാറഡുക്ക 37,850 കുമ്പഡാജെ 33,365 ബദിയടുക്ക 1,00000 ബെള്ളൂർ 11,231
ആകെ 9,69, 034
ഉദുമ നിയോജക മണ്ഡലം
ചെമ്മനാട് 1,80,000
ഉദുമ 88,020 മുളിയാർ
53,086, ദേലംമ്പാടി 40,372
പുല്ലൂർപെരിയ 22,250 കുറ്റിക്കോൽ 4,950, ബേഡടുക്ക 4, 060
ആകെ -3,92, 738
ആകെ ലഭിച്ച തുക =17,72,886
സ്വരൂപിച്ച തുക ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല സി.എച്ച്. സെൻ്റർ വർക്കിംഗ് ചെയർമാൻ അബ്ദുൽ കരീം കോളിയടിനും ജനറൽ കൺവീനർ മാഹിൻകേളോട്ടിനും കൈമാറി. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., പി.എം.മുനീർ ഹാജി, മൂസ ബി.ചെർക്കള, ടി.എ.മൂസ, എ.എം. കടവത്ത്, എം. അബ്ബാസ്,അബ്ദുല്ല കുഞ്ഞി ചെർക്കള, എ.ബി. ശാഫി, ദുബൈ സംസ്ഥാന കെ.എം.സി.സി. സീനിയർ വൈസ് പ്രസിഡണ്ട് ഹുസൈനാർ ഹാജി എടച്ചാക്കൈ എന്നിവർ സംബന്ധിച്ചു.
