മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനം; ആവേശമായി തൊഴിലാളി സംഗമം; നൂറ് കണക്കിന് പ്രതിനിധികൾ സംബന്ധിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനം; ആവേശമായി തൊഴിലാളി സംഗമം; നൂറ് കണക്കിന് പ്രതിനിധികൾ സംബന്ധിച്ചു

കാസർകോട്: ഏഴരപതിറ്റാണ്ടിൻ്റെ അഭിമാനം എന്ന പ്രമേയത്തിൽ മുസ്‌ലിം ലീഗ് നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി തൊഴിലാളി സംഗമം സംഘടിപ്പിച്ചു.
കാസർകോട് മുനിസിപ്പൽ കോൺഫറൺസ് ഹാളിൽ നടന്ന സംഗമത്തിൽ വനിതകളടക്കം നൂറ് കണക്കിന് പ്രതിനിധികൾ സംബന്ധിച്ചു.

തൊഴിലാളി സംഗമം എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഡ്വ.എം.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്യുന്നു

എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കെ.പി മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹ്മദലി, ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വി.കെ.പി ഹമീദലി, ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ.മുഹമ്മദ് കുഞ്ഞി,വി.പി അബ്ദുൾ ഖാദർ, മൂസ ബി ചെർക്കള, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി, കെ.എം ബഷീർ, ഷംസുദ്ധീൻ ആയിറ്റി,എം.എ മക്കാർ മാസ്റ്റർ, മാഹിൻ മുണ്ടക്കൈ, ഉമ്മർ അപ്പോളോ, പി.ഐ.എ ലത്തീഫ്, മൊയ്തീൻ കൊല്ലമ്പാടി, എൽ.കെ ഇബ്രാഹിം, എ.ജി അമീർ ഹാജി, ബീഫാത്തിമ ഇബ്രാഹിം, പി.പി നസീമ ടീച്ചർ, കരീം കുശാൽനഗർ, യൂനുസ് വടകര മൂക്ക്, എം.നൈമുന്നിസ്സ തുടങ്ങിയവർ പ്രസംഗിച്ചു.

0Shares