
ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസിൽ കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു.യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് ഒന്നരവർഷത്തിന് ശേഷമാണ് മുംബൈ പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.

ബിഹാർ സ്വദേശിനിയെ ഗൾഫിൽ വച്ച് ബിനോയ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പിന്നീട് ഈ ബന്ധത്തിൽ ഒരു കുട്ടിയും ഉണ്ടായി.പിന്നീടാണ് ബിനോയ് വിവാഹിതനാണെന്ന് അറിയുന്നതെന്നും പരാതിയിൽ പറയുന്നു.
678 പേജുള്ള കുറ്റപത്രം അന്ധേരി കോടതിയിൽ ബിനോയിയെ വായിച്ചു കേൾപ്പിച്ചു.കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡി.എൻ.എ പരിശോധനാഫലം ലാബിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.
