
വിദ്യാനഗർ/ കാസർകോട്: മുളിയാർ ഗ്രാമ പഞ്ചായത്തിൽ സ്ഥിരം അസിസ്റ്റൻ്റ് എഞ്ചിനിയറെ
നിയമിക്കാത്തതിൽ പ്രതിഷേധമറിയിച്ചും, നിയമിക്കാൻ നടപടി ആവശ്യപ്പെട്ടും ഭരണ സമിതിയുടെ നേതൃത്വത്തിൽഎൽ.എസ്.ജി.ഡി. എക്സിക്യൂട്ടീവ് എഞ്ചിനിയറെ കണ്ടു.
സ്ഥിരം അസിസ്റ്റൻ്റ് എഞ്ചിനിയർ ഇല്ലാത്തതിനാൽ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലാണെന്നും നിർമ്മാണ ആവശ്യങ്ങൾക്ക് അനുമതിവേണ്ട പൊതുജനങ്ങൾ ദുരിതം അനുഭവിക്കുകയാണെന്നും ജന പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നിലവിൽ കുറ്റിക്കോൽ പഞ്ചായത്ത് എ.ഇ. ക്കാണ് ചാർജ്ജ്.

സ്ഥിരം എ.ഇ.യെ നിയമിക്കാതെ ചാർജ്ജ് നൽകിയും, എംപ്ലോയ് മെൻ്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലിക
നിയമനം നൽകുന്നതുംവഴി പ്രവർത്തികൾ കൃത്യമായി നടക്കാത്ത സ്ഥിതിയിലാണ്.
പ്രസിഡണ്ട് പി.വിമിനി, വൈസ് പ്രസിഡണ്ട് ജനാർദ്ധനൻ, സ്ഥിരം സമിതി അധ്യക്ഷരായ അനീസ മൻസൂർ മല്ലത്ത്, ഇ.മോഹനൻ, റൈസ റാഷിദ്, അംഗങ്ങളായ എസ്.എം.മുഹമ്മദ് കുഞ്ഞി, അനന്യ, രവി പൊയ്യക്കാൽ ശ്യാമള, നാരായണി കുട്ടി, സത്യാവതി, അബ്ബാസ് കൊളച്ചപ്,രമേശൻ മുതലപ്പാറ,നബീസ സത്താർ എന്നിവർ സംബന്ധിച്ചു.
